X

മലപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് മുറിച്ചത്. യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നു രാവിലെയാണ് സംഭവം. ഇരുവരും ഇന്നലെ വൈകീട്ടാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തത്. കുറ്റിപ്പുറത്തെ ആസ്പത്രിയില്‍നിന്ന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം യുവാവിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിപ്പുറം പോലിസ് കേസെടുത്തു.

chandrika: