X
    Categories: MoreViews

ഖത്തറില്‍ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണമാരംഭിച്ചു

ദോഹ: ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ ‘98.6 എഫ് എം’ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളായ മുഹമ്മദ് ഹാഷിമിന്റെയും രിദ്്‌വാ കാസിമിന്റെയും ഖുര്‍ആന്‍ പാരായണത്തോടെ രാവിലെ ഒമ്പത് മണിക്കാണ് പ്രക്ഷേപണം ആരംഭിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച്ച്ച വൈകുന്നേരം ആറു മണിക്ക് ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രി സാലിഹ് ബിന്‍ ഗാനിം അല്‍അലി നിര്‍വഹിക്കും. അര മില്യനോളം വരുന്ന ഖത്തറിലെ മലയാളികള്‍ക്ക് സ്വന്തം റേഡിയോ എന്നതാണ് 98.6 മലയാളം എഫ് എമ്മിന്റെ പ്രചോദനം എന്ന് മലയാളം റേഡിയോ വൈസ് ചെയര്‍മാന്‍ സഊദ് സഅദ് മാജിദ് അല്‍കുവാരി പറഞ്ഞു.
മാധ്യമ-റേഡിയോ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മാനേജ്‌മെന്റും കേരളത്തിലെ അറിയപ്പെട്ട റേഡിയോ അവതാരകരുമാണ് 98.6 മലയാളം എഫ് എം’ ന്റെ അണിയറയിലും അരങ്ങിലുമുള്ളതെന്ന്് വൈസ് ചെയര്‍മാന്‍ കെ.സി.അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പരിപാടികള്‍ക്ക് 44433986 എന്ന നമ്പറിലും മറ്റു വിവരങ്ങള്‍ക്ക് 44422986 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ അറിയിച്ചു.

chandrika: