X
    Categories: gulfNews

സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശി മൊയ്തീന്‍ ആണ് മരിച്ചത്. സലാല സാദയിലെ കദീജ മസ്ജിദില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.

ആരാണ് വെടിയുതിര്‍ത്തത് എന്നതില്‍ വ്യക്തതയില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Chandrika Web: