X

കര്‍ഷകര്‍ക്ക് 7000 കോടിയുടെ വായ്പയുമായി മമത

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് 7000 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 2 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. സംസ്ഥാന മന്ത്രി അരൂപ് റോയ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഹകരണ സംഘങ്ങളും, സഹകരണ ബാങ്കുകളും മുഖേനയായിരിക്കും വായ്പ വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം 5200 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. ഇത്തവണ അത് 34 ശതമാനം ഉയര്‍ത്തി 7000 കോടി രൂപ ആക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 4 ശതമാനം പലിശക്കാണ് വായ്പ നല്‍കിയിരുന്നത്. ഇത്തവണ പലിശ കുറച്ച് 2 ശതമാനത്തിനാണ് നല്‍കുന്നത്. പ്രമുഖ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്നതിനും വായ്പ ലഭിച്ചതിനു ശേഷമുള്ള സമീപനത്തെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് മന്ത്രി അരൂപ റോയ് പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പ് തന്നെ വായ്പ വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

chandrika: