X

മമതക്ക് തിരിച്ചടി; രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബംഗാള്‍ മുന്‍ എ.ഡി.ജി.പി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഏഴു ദിവസത്തിനകം നീക്കുമെന്നും അതിനുശേഷം കസ്റ്റഡിയിലെടുക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

നേരത്തെ, രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ എത്തിയപ്പോള്‍ അതിനെ പരസ്യമായി മമത എതിര്‍ത്തിരുന്നു. ശാരദ ചിട്ടി തട്ടിപ്പുകേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. കേസിലെ തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് രാജീവ്കുമാറിനെതിരായ ആരോപണം. സുപ്രീംകോടതി രാജീവ് കുമാറിന് നല്‍കിയിരുന്ന അറസ്റ്റില്‍ നിന്നുള്ള സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാജീവ് കുമാറിന് സുപ്രീംകോടതി നല്‍കിയിരിക്കുന്നത് ഏഴു ദിവസത്തെ സമയമാണ്.

chandrika: