X

മമ്മൂട്ടിയുടെ മരുമകൻ്റെ വിഷുസദ്യ : വിവാദം കാര്യമറിയാതെയെന്ന് നടൻ

റമസാൻ വ്രതസമയത്തല്ല താൻ സദ്യ കഴിച്ചതെന്ന് നടൻ അഷ്കർ സൗദാൻ. ചിത്രം എഡിറ്റ് ചെയ്തതാണെന്നും അഷ്കർ വ്യക്തമാക്കി. വിഷു സദ്യ കഴിക്കുന്ന അഷ്കറിൻ്റെ ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം .

മമ്മൂട്ടിയുടെ യൗവനം ഓർമിപ്പിക്കുന്ന രൂപസാദൃശ്യമുള്ള അഷ്‌കറിൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ആരോ എടുത്ത വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്.

നടൻ്റെ FB പോസ്റ്റ്‌

വളരെ വിഷമം തോന്നിയ കമന്റ്സ് ആണ് ഇതൊക്കെ സിനിമയിൽ രാത്രി പകൽ കാണിക്കുകയും പകൽ രാത്രി കാണിക്കുന്ന ടെക്നോളജി ഉണ്ട് എന്ന് മനസിലാക്കാൻ ഉള്ള അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഉള്ള ചിന്തകൾ പലർക്കും ഉണ്ടായത്🙏 ഇത് ഏത് ടൈം ആണ് എടുത്തത് എന്ന് അറിയാതെ മോശം ആയി പറയുന്നവർ ശ്രെദ്ധിക്കുക😊 വിഷു പ്രോഗ്രാം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു 🙏
(സിനിമയിൽ ജാതിയും മതവും രാഷ്ട്രിയവും ഇല്ല എല്ലാവരും ഒരേ പോലെ ആണ് ഒരു കുടുംബം ).

webdesk14: