X

പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി

പശ്ചിമ ബംഗാളിൽ പോപ്പി കൃഷി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.ഭക്ഷ്യ വിതരണ വകുപ്പുമായി ബന്ധപ്പെട്ട ബജറ്റ് ചർച്ചകളിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി

ഏതാനും സംസ്ഥാനങ്ങളിൽ മാത്രം കൃഷി ചെയ്യുന്നതിനാൽ പോസ്‌റ്റോ അല്ലെങ്കിൽ പോപ്പി വിത്തോ ചെലവേറിയതാണ് .ബംഗാളികൾക്ക് പോസ്റ്റോ ഇഷ്ടമാണ്. എല്ലാ ദിവസവും ഇത് നമ്മുടെ മെനുവിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പശ്ചിമ ബംഗാളിൽ ഇത് കൃഷി ചെയ്യുന്നില്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എന്തിനാണ് ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത്. മമത ബാനർജി ചോദിച്ചു.എല്ലാ പോപ്പികളും മയക്കുമരുന്നുകളല്ലെന്നും മമത ബാനർജി പറഞ്ഞു.

ബസുമതിക്ക് കേന്ദ്രം നികുതിയിളവ് നൽകിയതുപോലെ, പശ്ചിമ ബംഗാളിൽ ഉത്പാദിപ്പിക്കുന്ന ഗോബിന്ദോഭോഗ്, തുലൈപാഞ്ചി ഇനത്തിലുള്ള അരികൾക്കും സമാനമായ ആനുകൂല്യങ്ങൾ നൽകണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.

webdesk15: