X

പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ മകന്‍

അന്തരിച്ച നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച്‌ മകന്‍ മുഹമ്മദ് നിസാര്‍.

പ്രമുഖ താരങ്ങള്‍ അനുശോചനം അറിയിക്കാന്‍ എത്താത്തതില്‍ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവര്‍ വിളിച്ച്‌ സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പ്രതികരിച്ചു.ഷൂട്ട് മാറ്റിവച്ച്‌ മറ്റു ചടങ്ങുകള്‍ക്ക് പോകുന്നത് പിതാവിന് വിയോജിപ്പായിരുന്നെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു.

‘ആരും മനപൂര്‍വം വരാതിരുന്നതല്ല, ആര്‍ക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ ഖബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കില്‍ പുലര്‍ച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ല, പ്രാര്‍ഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.

“യാതൊരു വിധ പരാതികളുമില്ല. അങ്ങനെ പരാതികള്‍ പറയുന്നൊരു ആളല്ല എന്റെ വാപ്പ. വരാതിരുന്നവര്‍ക്ക് അവരുടേതായ തിരക്കുകളുണ്ടാകും. മോഹന്‍ലാലും മമ്മൂട്ടിയും ഫോണില്‍ വിളിച്ചു. ഇന്നസെന്റ് മരിക്കുന്ന സമയത്ത് ഉപ്പ വിദേശത്തായിരുന്നു, ഒരു സ്റ്റേജ് ഷോയ്ക്കായി പോയതാണ്. പക്ഷെ അത് ഉപേക്ഷിച്ച്‌ ഉപ്പ വന്നില്ല,.കാരണം അതില്‍ ഒരുപാട് പേര്‍ക്ക് നഷ്ടങ്ങളുണ്ടാകും. അതുപോലെ മോഹന്‍ലാല്‍ ജപ്പാനില്‍ നിന്നും മമ്മൂട്ടി ഉംറ റദ്ദാക്കി വരണമെന്ന് പറഞ്ഞാന്‍ അതില്‍ എന്താണ് ന്യായമുള്ളത്’- നിസാര്‍ പറഞ്ഞു.

‘ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ’-മുഹമ്മദ് നിസാര്‍ പറഞ്ഞു.

‘ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ’-മുഹമ്മദ് നിസാര്‍ പറഞ്ഞു.

webdesk14: