X
    Categories: NewsViews

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു

കാക്കനാട്: എറണാകുളം കാക്കനാട് പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവിക (17)യാണ് കൊല്ലപ്പെട്ടത്.

ഗുരുതരമായി പൊള്ളലേറ്റ പറവൂര്‍ സ്വദേശി മിഥുനിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.

web desk 1: