X

മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രം നാഷണല്‍ ജിയോഗ്രഫിക് മാഗസിന്റെ കവര്‍

ന്യൂഡല്‍ഹി: പുതിയ 2000 രൂപ നോട്ടില്‍ ഇടം കണ്ടെത്തിയതിനു പിന്നാലെ, ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കീര്‍ത്തി നാഷണല്‍ ജിയോഗ്രഫിക് മാഗസിനിലും.
മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ ചിത്രമാണ് അന്താരാഷ്ട്ര പ്രസിദ്ധമായ മാഗസിന്റെ കവറില്‍ ഇടംപിടിച്ചത്. ഇതുവരെ നടന്ന ചൊവ്വാ ദൗത്യങ്ങളില്‍ മംഗള്‍യാന്‍ പകര്‍ത്തിയ ചിത്രമാണ് ഏറ്റവും മിഴിവേറിയത് എന്ന് മാഗസിന്‍ വിലയിരുത്തുന്നു.


2014 സെപ്തംബര്‍ 24നാണ് ഇന്ത്യ, ആദ്യശ്രമത്തില്‍ തന്നെ മംഗള്‍യാന്‍ വിജയകരമായി വിക്ഷേപിച്ചത്. 450 കോടി മാത്രമാണ് ദൗത്യത്തിന്റെ ചെലവ്. ഈയാഴ്ച ഭ്രമണപഥത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കൂടിയാണ് മംഗള്‍യാന്‍ മാസികയുടെ കവര്‍ചിത്രമാകുന്നത്.

chandrika: