X
    Categories: indiaNews

മണിപ്പൂരിലെ ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കണമെന്ന് തലശേരി രൂപത

 

തലശേരി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മണിപ്പൂരിലെ ക്രിസ്തീയ ആക്രമണങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചു. അക്രമങ്ങള്‍ വംശീയസ്വഭാവമുള്ളതാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. മെയ്‌തേയി വിഭാഗം ക്രിസ്തീയരായ ഗോത്രവര്‍ഗക്കാരുടെ നേര്‍ക്ക് രൂക്ഷമായ അക്രമമാണ് അഴിച്ചുവിടുന്നത്. ഇത് പൊറുപ്പിക്കാനാകില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇതിനകം വംശീയകലാപത്തില്‍ 60 ഓളം പേരാണ് മരിച്ചത്. നിരവധി ക്രിസ്തീയ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു. താഴ് വരകളില്‍ താമസിക്കുന്ന ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്ക് നേരെ സമതലത്തിലെ മെയ്‌തേയി വിഭാഗമാണ് ആക്രമണം നടത്തുന്നത്. ഇവരാണ് സംസ്ഥാനത്ത് ഭൂരിപക്ഷം. 40 എം.എല്‍.എ മാര്‍ ഇവരുടെ ഭാഗത്തും 20 പേര്‍ ഗോത്രവര്‍ഗഭാഗത്തുമാണ്. അതുകൊണ്ട് ഒരിക്കലും ഗോത്രവര്‍ഗക്കാരായ മതംമാറ്റക്കാര്‍ക്ക് അധികാരം ലഭിക്കില്ല. ബി.ജെ.പി പിന്തുണക്കുന്നത് ഈ ഭൂരിപക്ഷത്തെയാണ്. റബറിന് 300 രൂപ തന്നാല്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്ന് രൂപതാ ബിഷപ്പ് പറഞ്ഞത് വിവാദമായിരുന്നു.

Chandrika Web: