X

രാജ്യദ്രോഹക്കുറ്റം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായിട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹിയിലെ സാകേത് കോടതി ഇന്ന് വാദം കേള്‍ക്കും

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ പാകിസ്താന്‍ നയതന്ത്രജ്ഞരുമായി ചേര്‍ന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി നേതാവ് അഡ്വ. അജയ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സാകേത് കോടതി ഇന്ന് വാദം കേള്‍ക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായ ആരോപണത്തിലാണ് ഇന്ന് കോടതി വാദം കേള്‍ക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിച്ചത് അഡ്വക്കേറ്റ് അജയ് അഗര്‍വാളായിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട മണിശങ്കര്‍ അയ്യര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു കേസ് രേഖപ്പെടുത്താന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിക്കാരന്റെ വാദം. താന്‍ ഡല്‍ഹി പൊലീസിനെയും നാഷനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയെയും ബന്ധപ്പെട്ടിട്ടും അവരാരും മതിയായ പ്രാധാന്യം കേസിന് നല്‍കിയില്ല എന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ചേര്‍ന്ന യോഗം ദേശസുരക്ഷക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രധാനമന്ത്രിയെ പറ്റി കോണ്‍ഗ്രനേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ താല്‍ക്കാലികമായിമായി സസ്‌പെന്‍ഡ് ചെയ്തിരുന്നുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ക്കെതിരെയുംയും നടത്തിയ പരാമര്‍ശം ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പാര്‍ലമെന്റില്‍റില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. മന്‍മോഹന്‍ സിംഗിലും ഹാമിദ് അന്‍സാരിയിലും തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണെന്ന് സര്‍കാര്‍ സഭയില്‍ പ്രസ്താവന ഇറക്കിയതിനെ തുടര്‍ന്നാണു അന്ന് സഭാനടപടികള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞത്.

chandrika: