X

മാപ്പിള കലാ അക്കാദമിക്ക് ലൂയിസ് ഇബ്സൺ അൽ ഫാറൂഖി അന്താരാഷ്ട്ര പുരസ്‌കാരം

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ എത്നോ മ്യൂസികോളജി ഏർപ്പെടുത്തിയ ലൂയിസ് ഇബ്സൺ അൽ ഫാറൂഖി അവാർഡിനാണ് ഈ വർഷം മാപ്പിളകലാ അക്കാദമി അർഹമായത്.

അറബി ഭാഷാ ലിപിയിലുള്ള പ്രാദേശിക സാഹിത്യങ്ങളുടെ പ്രചാരണത്തിനും ഗവേഷണ പഠനങ്ങൾക്കും സംഭാവനക്കുമാണ് അവാർഡ്. സൊസൈറ്റിയിൽ അംഗത്വം ലഭിക്കുന്നതോടെ അറബി മലയാള സാഹിത്യത്തെ അന്താരാഷ്ട്ര തലവുമായി ബന്ധപ്പെടുത്താൻ കുറച്ചുകൂടി എളുപ്പമാകും. സൊസൈറ്റിയുടെ അവാർഡ് സമിതി ചെയർമാൻ പനാജിയോട്ടിസ് പൗലോസ് ആണ് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണിയെ അറിയിച്ചത്.

webdesk15: