X

രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ മാരക മാർബർഗ് വൈറസ് ബാധ : മരണസംഖ്യ ഉയരും

ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയയിലും ടാൻസാനിയയിലും മാരകമായ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.

1967-ൽ ജർമ്മനിയിലും സെർബിയയിലും പൊട്ടിപ്പുറപ്പെട്ട സമയത്താണ് മാർബർഗ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്, ഇത് മനുഷ്യരിൽ കഠിനവും മാരകവുമായ വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മരണ  നിരക്കും കൂടുതലാണ്.

webdesk15: