X

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം

പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടിയില്‍വച്ച് നടന്നത്.

മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വിവാഹം. വധു റാബിയ. മുഹമ്മദ് ഷാഫിയാണ് വരന്‍. വയനാട് ജില്ലാ ഭരണകൂടമാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചത്.

വയനാട് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ഐഎഎസ് വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഏറ്റവും ഗുരുതരമായി പ്രളയം ബാധിച്ച ജില്ലകളില്‍ ഒന്ന് വയനാട് ആണ്. പന്ത്രണ്ട് പേരാണ് ജില്ലയില്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ഇനി ഏഴ് പേരെ കണ്ടെത്താനുണ്ട്. ജില്ലയിലെ 142 ക്യാമ്പുകളിലായി 23,357 പേര്‍ കഴിയുന്നുണ്ട്.

web desk 3: