X
    Categories: indiaNews

കല്യാണപ്പന്തലില്‍ വച്ച് വരന്‍ കാമുകിയോടൊപ്പം ഓടിപ്പോയി; വിവാഹത്തിനെത്തിയ അതിഥി വധുവിനെ താലി ചാര്‍ത്തി

ബംഗളൂരു: കല്യാണപ്പന്തലില്‍ വച്ച് വരന്‍ ഓടിപ്പോയതിന് പിന്നാലെ വിവാഹത്തിന് എത്തിയ അതിഥി വധുവിന്റെ കഴുത്തില്‍ താലി കെട്ടി. കര്‍ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് സംഭവം.

ഞായറാഴ്ചയായിരുന്നു സഹോദരന്‍മാരായ നവീന്റെയും അശോകിന്റെയും കല്യാണം. കല്യാണവേദി ഒരേസ്ഥലത്തായിരുന്നു. നവീനാണ് വധു സിന്ധുവിനെ ഉപേക്ഷിച്ച് കല്യാണപ്പന്തലില്‍ നിന്ന് ഓടിപ്പോയത്. പ്രീവെഡ്ഡിങ് ഉള്‍പ്പടെയുള്ള ആഘോഷപരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നു.

വിവാഹത്തിനായി വരന്‍ പന്തലില്‍ എത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ കല്യാണവേദിയില്‍ വച്ച് വിഷം കഴിച്ച് തൂങ്ങിമരിക്കുമെന്ന് കാമുകി ഭീഷണി മുഴക്കി. ഇതോടെ വരന്‍ വധുവിനെ ഉപേക്ഷിച്ച് കാമുകിയുടെ അടുത്തേക്ക് ഓടിപ്പോയി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ യുവതിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ വിവാഹപ്പന്തലില്‍ വച്ചുതന്നെ കണ്ടെത്തുകയായിരുന്നു. വിവാഹത്തിനെത്തിയ ചന്ദ്രപ്പനാണ് യുവതിയെ താലികെട്ടിയത്.

web desk 3: