X

മഷറാനോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ബ്രൂണോ എയര്‍സ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ജാവിയര്‍ മഷറാനോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 36 ാം വയസ്സിലാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്നത്. അര്‍ജന്റീനയ്ക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2004 ലെയും 2008 ലെയും ഒളിമ്പിക്‌സില്‍ അര്‍ജന്റീനന്‍ ടീമിനായി ഗോള്‍ഡ് മെഡല്‍ നേടികൊടുത്ത ടീമിലെ അംഗമാണ് മഷിറാനോ.

2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനന്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മഷറാനോ.

ലിവര്‍ പ്ലേയ്റ്റ് അക്കാദമിയിലൂടെ കരിയര്‍ ആരംഭിച്ച താരം നിരവധി പ്രമുഖ ക്ലബുകള്‍്കകായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2003-05 ലിവര്‍ പ്ലേയ്റ്റ്, 2005-06 കൊറിന്ത്യന്‍സ്, 2006-07 വെസ്റ്റ്ഹാം യുണെറ്റഡ്, 2007-10 ലിവര്‍പൂള്‍, 2010-18 ബാര്‍സിലോണ, 2018-19 ഹെബെയ് ചൈന ഫോര്‍ച്യൂണ്‍, 2019-20 എസ്റ്റിയൂഡിയന്‍സ് എന്നീ ക്ലബുകള്‍ക്കായി 428 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്.

web desk 3: