X
    Categories: indiaNews

കൂട്ടകൊലപാതകം; ലഹരിക്കടിമപ്പെട്ട യുവാവ് കൊന്നത് കുടുംബത്തിലെ നാല് അംഗങ്ങളെ

ഡല്‍ഹി: ഡല്‍ഹിയില്‍ ലഹരിക്കടിമപ്പെട്ട യുവാവ് കുടുംബത്തിലെ നാലു പേരെ കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ പാലം സ്വദേശിയായ കേശവനാണ് കൊടും കുറ്റകൃത്യം ചെയ്തത്. യുവായിന് 24 വയസാണ് പ്രായം. ലഹരിയില്‍ നിന്ന് മുക്തമാക്കുന്നതിന് കുടുംബം പുനരധിവാസ കേന്ദത്തിലേക്ക് മാറ്റിയിരുന്നു. തിരികെ എത്തിയ യുവാവ് കുടുബത്തിലെ അംഗങ്ങളെ കൊല്ലുകയായിരുന്നു.

മാതാപിതാക്കള്‍, സഹോദരി, മുത്തശ്ശി എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വെവ്വേറെ മുറികളിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാരുടെ കൂട്ടനിലവിളി കേട്ട് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതി ഉപയോഗിച്ച വാള്‍ കണ്ടെടുത്തു.

web desk 3: