X
    Categories: indiaNews

രാഹുല്‍ ഗാന്ധിയുടെ രൂപം സദ്ദാം ഹുസൈനെ പോലെ;അസം മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി
ഹിമന്ത ബിശ്വ ശര്‍മ.അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധിയുടെ പുതിയ രൂപത്തില്‍ പ്രശ്‌നമൊന്നുമില്ല എന്നാണ് ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തുമ്പോള്‍ കുറഞ്ഞത് സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെയോ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയോ ആവാന്‍ ശ്രമിക്കണം. ഗാന്ധിജിയെ പോലെ ആയാല്‍ അതിലും നല്ലത്. പക്ഷേ ഇപ്പോള്‍ രാഹുല്‍ഗാന്ധി സദ്ദാം ഹുസൈനെ പോലെ കാണപ്പെടുന്നത് എന്തുകൊണ്ടാണ് അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇന്ത്യയുമായി അടുത്തുനില്‍ക്കുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് പണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രക്കെതിരെ വിവിധ രീതിയിലുള്ള നുണ പ്രചാരണങ്ങളുമായി ബിജെപി കേന്ദ്രങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

web desk 3: