X
    Categories: indiaNews

ട്രെയിനിലെ കൂട്ടക്കൊല; പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്ന് റെയില്‍വേ പൊലീസ്

മുംബൈ: ഓടുന്ന ട്രെയിനില്‍ എ.എസ്.ഐ യെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റെയില്‍വേ പൊലീസ് കോടതിയെ അറിയിച്ചു. ചേതന്‍ സിങിന് മാനസിക പ്രശ്‌നങ്ങളില്ല, അതിനുവേണ്ടി ചികിത്സ തേടുന്നുമില്ല ആര്‍.പി.എഫ് വ്യക്തമാക്കി. നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അഭിഭാഷകന്റെ വാദം.

ചികിത്സ തേടുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മതവിദ്വേഷം പരത്തല്‍ ഉള്‍പ്പെടെയുള്ള അധിക വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ട്രെയിനിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കുറ്റം ചുമത്തിയത്. സിങിന്റെ കസ്റ്റഡി മുംബൈയിലെ ബോറിവാലി മജിസ്‌ട്രേറ്റ് കോടതി ആഗസ്റ്റ് 11 വരെ നീട്ടിയിരിക്കുകയാണ്. ജൂലായ് 31ന് പുലര്‍ച്ചെയാണ് ജയ്പുര്‍- മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ യു.പി സ്വദേശിയായ ചേതന്‍ സിങ് മേലുദേ്യാഗസ്ഥനായ എ.എസ്.ഐ ടിക്കാറാം മീണയെയും തുടര്‍ന്ന് മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊന്നത്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ‘മോദി ക്കും യോഗിക്കും വോട്ടു ചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.

webdesk11: