X
    Categories: indiaNews

രണ്ടാംദിവസവും കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

മണിപ്പൂര്‍ വിഷയമടക്കം അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ച തുടരും. നാളെയാണ് ചര്‍ച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുക. തുടര്‍ന്ന് വോട്ടെടുപ്പ് നടക്കും. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സഭയില്‍ അവിശ്വാസം പാസാകില്ലെന്ന് ഉറപ്പായിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഭേദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സഖ്യം അവിശ്വാസം കൊണ്ടുവന്നത്.

അതുകൊണ്ടുതന്നെ അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടിയായി മോദി എന്തു പറയും എന്നതും നാലു മാസത്തെ ഇടവേളക്കു ശേഷം അയോഗ്യത നീങ്ങി സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ബി.ജെ.പിയെ ഏതു രീതിയിലായിരിക്കും കടന്നാക്രമിക്കുക എന്നതും വരും ദിവസങ്ങളില്‍ സഭാതലത്തെ ശ്രദ്ധാ കേന്ദ്രമാക്കും.

webdesk11: