X

മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 296 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു

മോറോക്കോയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 296 പേരാണ് ഭൂചലനത്തില്‍ മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11:11ന് ഉണ്ടായത്.

തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്. അറ്റ്ലസ് പര്‍വത നിരകളിലും റാബത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

 

 

webdesk14: