X

മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു

മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം ബന്ധുക്കളെ തിരയുന്നു. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണ് മത്യാസ് ഏബ്രഹാം. തിരുവനന്തപുരത്ത് പാളയത്താണ് ഇദേഹം ജനിച്ചത്. ആറ് മാസം പ്രായമുളളപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയില്‍ എത്തി. പഠനം എത്യോപ്യയിലും ഇംഗ്ലണ്ടിലും. പണ്ട് ഇടയ്ക്ക് കേരളത്തില്‍ വരുമായിരുന്നു. അവസാനമായി പാളയത്ത് വന്നത് 1985ലാണ്.

ബന്ധുക്കളെ തിരയാന്‍ ലഭ്യമായ ഒരു വിവരവും കൈയിലില്ല. ആകെയുള്ളത് ഒരു സഹോദരി മാത്രമാണ്. വിവാഹം കഴിക്കാത്ത ഇദേഹത്തിന് മറ്റ് ബന്ധുക്കളായി ആരുമില്ല. അച്ഛന്‍ കോട്ടയംകാരന്‍ കല്ലുങ്കല്‍ എബ്രഹാം ജോര്‍ജ് ആണ്. അമ്മ തിരുവനന്തപുരം സ്വദേശി എലിസബത്ത് (രമണി). കെ.പി. വര്‍ഗീസ് ആയിരുന്നു അമ്മയുടെ അച്ഛന്‍. ഡോ. കല്ലുങ്കല്‍ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛന്‍. മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് ഡോ. എസ് .എസ് ലാല്‍ ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാളയത്ത് വെസ്റ്റ് എന്‍ഡ് ടെയ്‌ലേഴ്‌സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീടെന്നും ആരെങ്കിലും അന്വേഷിക്കുകയാണെങ്കില്‍ കൈമാറാനുള്ള ഇമെയിലും തനിക്ക് തന്നിട്ടുണ്ടെന്ന് ഡോ. ലാല്‍ പറഞ്ഞു.

webdesk13: