X

ആയുധവും മയക്കുമരുന്നുമായി പാക് ബോട്ട് ഇന്ത്യന്‍ തീരത്ത പിടിയില്‍; പത്ത് പേര്‍ അറസ്റ്റില്‍

ആയുധവും മയക്കുമരുന്നുമായി സഞ്ചരിച്ച പാക്കിസ്ഥാന്‍ ബോട്ട് ഇന്ത്യന്‍ തീരത്ത് പിടിയിലായി. 40 കിലോഗ്രാം വരുന്ന 300 കോടിയുടെ മയക്കുമരുന്നുകളും പത്ത് പിസ്റ്റളുകളുമാണ് ബോട്ടില്‍ നിന്ന് കണ്ടെടുത്തത്. ഗുജറാത്ത് തീരത്ത് നിന്നാണ് പാക് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു.

ഗുജറാത്തിലെ ആന്റി ടെററിസം സ്‌ക്വാഡില്‍ (എടിഎസ്) നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. ഡിസംബര്‍ 25, 26 തീയതികളിലെ രാത്രിയില്‍ ഇന്ത്യന്‍ തീര സംരക്ഷണ സേന പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ‘അല്‍ സൊഹേലി’ ഇന്ത്യന്‍ സമുദ്രത്തില്‍ സംശയാസ്പദമായി നീങ്ങുന്നത് ഐസിജി നിരീക്ഷിച്ചു. പാക് ബോട്ടിലുണ്ടായിരുന്നവരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സംഘം ചോദ്യം ചെയ്ത് വരികയാണ്.

webdesk13: