X

അറിഞ്ഞിരിക്കാം തൈറോയ്ഡ് കാന്‍സറിനെ

ഡോ. ഷൗഫീജ് പി.എം

(കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകന്‍)

സെപ്തംബര്‍ മാസം തൈറോയ്ഡ് കാന്‍സര്‍ ബോധവത്കരണ മാസമായി ആചരിക്കപ്പെടുകയാണ്. കഴുത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിന്റെ ആന്തരിക തുലനാവസ്ഥ നിലനിര്‍ത്താന്‍ ഏറെ സഹായക മാകുന്ന തൈറോയ്ഡ് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുക എന്നതാണ് ഗ്രന്ഥികളുടെ പ്രധാന കര്‍ത്തവ്യം. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സറിനെയാണ് തൈറോയ്ഡ് കാന്‍സര്‍ എന്നു വിളിക്കുന്നത്. കഴുത്തിന്റെ മുന്നിലുള്ള മുഴ, കാലക്രമത്തില്‍ ആ മുഴക്ക് സംഭവിക്കുന്ന ക്രമാനുഗതമായ വളര്‍ച്ച, ശബ്ദത്തിന് സംഭവിക്കുന്ന മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, തൊണ്ട വേദന അല്ലെങ്കില്‍ കഴുത്തില്‍ ഉള്ള വേദന ഇവയെല്ലാം രോഗലക്ഷണങ്ങളാകാം. തുടക്കത്തില്‍ കഴുത്തിന്റെ മുന്‍പില്‍ ഉണ്ടാകുന്ന വേദന ഇല്ലാത്ത വീക്കം അല്ലെങ്കില്‍ മുഴ മാത്രമാവും രോഗലക്ഷണം. അതുകൊണ്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന വീക്കം അവഗണിക്കാതിരിക്കുക.

20-55 വയസ്സ് പ്രായം ഉള്ളവരില്‍ ആണ് കൂടുതലായി ഈ കാന്‍സര്‍ കണ്ടുവരാറ്. 60 വയസ്സ് പ്രായം കഴിഞ്ഞവരില്‍ മിമുഹമേെശര വ്യേൃീശറ രമൃരശിീാമ എന്ന വകഭേദം കൂടുതലായി കാണാറുണ്ട്. തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളിലാണ് കൂടുതലായി കാണാറ്. പുരുഷന്മാരെ അപേക്ഷിച്ചു മൂന്നു ഇരട്ടിയോളം സാധ്യത കൂടുതലാണ്. ഭക്ഷണത്തിലെ അയഡിന്‍ കുറവ് ഗോയിറ്റര്‍ വരാനും ഭാവിയില്‍ തൈറോയ്ഡ് കാന്‍സറായി മാറാനും സാധ്യത കൂടുതല്‍ ആണ്. കുടുംബത്തിലെ വളരെ അടുത്ത ബന്ധുക്കള്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടെങ്കില്‍ പാരമ്പര്യമായി തൈറോയ്ഡ് കാന്‍സര്‍ വരാം. കുഞ്ഞു പ്രായത്തില്‍ വേറെ കാന്‍സറിനു വേണ്ടി റേഡിയേഷന്‍ ചികിത്സ കിട്ടിയ ആള്‍ക്കാരില്‍ തൈറോയ്ഡ് കാന്‍സറിനു സാധ്യത കൂടുതല്‍ ആണ്. ചില ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരം അമിത വണ്ണം തൈറോയ്ഡ് കാന്‍സറിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

നാല് തരം വകഭേദം തൈറോയ്ഡ് കാന്‍സര്‍ ഉണ്ടെന്നു പറയാം. രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, നീര് കുത്തി പരിശോധന എന്നിവ വഴി എളുപ്പത്തില്‍ വിദഗ്ധ സര്‍ജറി ഡോക്ടറുടെ സഹായത്തോടെ രോഗ നിര്‍ണ്ണയം നടത്താം. ഏറ്റവും സാധാരണമായി കാണുന്ന papillary and follicular carcinoma thyroid ന്റെ ചികിത്സ ഓപറേഷന്‍ ആണ്. തൈറോയ്ഡ് ഗ്രന്ഥിയും ചുറ്റും കാണുന്ന കഴലകളും നീക്കംചെയ്യുന്നതാണ് സര്‍ജറി. സര്‍ജറിക്കു ശേഷം മുഴ പത്തൊളജി ടെസ്റ്റ് നു വിധേയമാക്കി പത്തോളജിക്കല്‍ സ്റ്റേജ് മനസ്സിലാക്കി റേഡിയോ അയഡിന്‍ ചികിത്സ വേണമോ വേണ്ടയോ എന്നു തീരുമാനിക്കും. സര്‍ജറിക്കു ശേഷം മൂന്നാഴ്ച കഴിഞ്ഞു റേഡിയോ അയഡിന്‍സ്‌കാനിങ് നു രോഗിയെ വിധേയമാക്കി ശരീരത്തില്‍ വേറെ എവിടെയെങ്കിലും അസുഖത്തിന്റെ ശേഷിപ്പ് അവശേഷിക്കുന്നുണ്ടോ എന്നു മനസ്സിലാക്കിയാണ് റേഡിയോ അയഡിന്‍ തെറാപ്പിയുടെ ഡോസ് തീരുമാനിക്കുക. റേഡിയോ അയഡിന്‍ സ്‌കാനിങ്/ തെറാപ്പി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് നിര്‍വഹിക്കാറ്. റേഡിയോ അയഡിന്‍ ചികിത്സക്കുശേഷം ജീവിത കാലം മുഴുവനും തൈറോയ്ഡ് ഗുളികകള്‍ ഈ രോഗികള്‍ കഴിക്കണം. അതും തൈറോയ്ഡ് കാന്‍സര്‍ ചികിത്സയുടെ പ്രധാന ഘടകമാണ്.

Medullary carcinoma thyroid ഗണത്തില്‍ പെട്ട തൈറോയ്ഡ് കാന്‍സര്‍ രോഗികളിലും ആദ്യത്തെ ചികിത്സ സര്‍ജറി തന്നെ യാണ്. തുടര്‍ചികിത്സ റേഡിയേഷന്‍ തെറാപ്പി ചില രോഗികള്‍ക്ക് കൊടുക്കാറുണ്ട്. റേഡിയോ അയഡിന്‍ സ്‌കാനിങ്/തെറാപ്പി ഈ തരം തൈറോയ്ഡ് കാന്‍സറിനു ഫലപ്രദമല്ല. Anaplastic thyroid cancer പലപ്പോഴും അവസാന സ്റ്റേജിലാണ് കണ്ടുപിടിക്കാറ്. അതുകൊണ്ടുതന്നെ സര്‍ജറി ദുഷ്‌കരവുമാണ്. പലപ്പോഴും പാലിയേറ്റീവ് റേഡിയേഷന്‍ അല്ലെങ്കില്‍ കീമോ തെറാപ്പി ചികിത്സയില്‍ ആണ് ഇത്തരം രോഗികള്‍ എത്തിപ്പെടാറുണ്ട്. തുടക്കത്തിലെ സ്റ്റേജില്‍ കണ്ടുപിടിച്ചാല്‍ നടപ്പിലാക്കാവുന്ന ചികിത്സ രീതികള്‍ ആണ്. അവസാന സ്റ്റേജില്‍ കണ്ടു പിടിച്ചാല്‍ വേറെ ചികിത്സ രീതികള്‍ ആയ ടാര്‍ഗറ്റഡ് തെറാപ്പി രൂപത്തിലുള്ള ചികിത്സ ആണ് അനുശാസിക്കാറ്.

Papillary and follicular carcinoma thyroid ചികിത്സ കഴിഞ്ഞ രോഗികളില്‍ രക്തത്തില്‍ TSH, Serum Thyroglobulin, Anti thyroglobulin an-tibody എന്നീ ടെസ്റ്റുകള്‍ നടത്തി രോഗനിരീക്ഷണം നടത്താം. ചില ആള്‍ക്കാരില്‍ റേഡിയോ അയഡിന്‍ സ്‌കാനിങ്, അള്‍ട്രാ സൗണ്ട് സ്‌കാനിങ് ഇവയും ചെയ്യാറുണ്ട്. Medullary carcinoma thyroid ചികിത്സ കഴിഞ്ഞവരില്‍ serum TSH, Calcitonin, CEA എന്നീ ബ്ലഡ് ടെസ്റ്റ്കള്‍ വഴി രോഗ നിരീക്ഷണം നടത്താറുണ്ട്. സംശയാസ്പദ മായ സാഹചര്യങ്ങളില്‍ CT Scan, DOTA PET CT, USG എന്നീ സ്‌കാനിങ് പരിശോധന കളും നടത്താറുണ്ട്. Anaplastic thyroid carcinoma രോഗികളില്‍ പലപ്പോഴും ദീര്‍ഘകാലം രോഗികള്‍ ജീവിച്ചിരിക്കാറില്ല. അതുകൊണ്ടു തന്നെ രോഗനിരീക്ഷണം ഓരോ രോഗിക്കും ഓരോ പോലെ ആയിരിക്കും.

web desk 3: