X

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി 19കാരന്‍ പിടിയില്‍. കൈതപ്പൊയില്‍ സ്വദേശി രാരിച്ചം മാക്കില്‍ മുഹമ്മദ് നിഷാലിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്‌ശേഷം പനമരം കരിമ്പുമ്മല്‍ പെട്രോള്‍ പമ്പിന് സമീപത്തുവച്ച് നടന്ന വാഹനപരിശോധനയ്ക്കിടയിലാണ് നിഷാനെ പൊലീസ് പിടികൂടിയത്. യുവാവില്‍ നിന്നും 0.38 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

webdesk14: