X

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വില്‍പ്പന; വിദ്യാര്‍ഥിനിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം(20),ടി എസ് അബിന്‍(18),അനു ലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത്. 122 ഗ്രാം എംഡിഎംഐ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട വില്‍പ്പനക്കായയാണ് ലഹരി മരുന്ന് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി വീട് കേന്ദ്രീകരിച്ച് വില്പന നടത്തുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷമായിരുന്നു പോലീസിന്റെ നടപടി. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം പോലീസ് ആരംഭിച്ചു.

web desk 3: