X

രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും അച്ഛനും മുങ്ങി മരിച്ചു

എറണാകുളം പറവൂരില്‍ വഞ്ചിയില്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കോഴിപ്പുറം ബാബു (50) മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം.

ഇരുവരും വീരന്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. നിമ്യയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച നിമ്യ.

 

web desk 3: