X

നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല; ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്താണ്: നിഷാദ് പറയുന്നു

ത് നിഷാദ് പൂക്കയില്‍, മലപ്പുറത്ത് വാക്‌സിന്‍ കുത്തിവെപ്പ് തടയാന്‍ വരുന്ന വാക്‌സിന്‍ വിരോധികളായി മാതൃഭൂമിയും, കേരളത്തിലെ മുസ്ലിം തീവ്രവാദിയായി ബി ജെ പി നേതാവ് സുരേന്ദ്രനും, മുസ്ലീങ്ങളുടെ മതപരമായ വാക്‌സിന്‍ വിരുദ്ധത എന്ന് പ്രചരിപ്പിക്കാനായി യുക്തിവാദികളും, വാക്‌സിന്‍ അനുകൂലികളുടെ കയ്യടിവാങ്ങാനായി കളക്ടര്‍ ബ്രോയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ചിത്രം ഇദ്ധേഹത്തിന്റേതാണു. സത്യത്തെ മനോഹരമായി എങ്ങനെയൊക്കെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കി, പിന്നെ അതിനെ പേപ്പട്ടിയാക്കി എങ്ങനെ തല്ലിക്കൊല്ലാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. നാരദ ന്യൂസ് ഡോക്ടറെ ഉദ്ധരിച്ച് എഴുതിയ റിപ്പോര്‍ട്ട് പോലും ശുദ്ധ കളവാണു.

നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല, എന്ന് മാത്രമല്ല അദ്ധേഹം നല്ലൊരു വാക്‌സിന്‍ അനുകൂലി കൂടിയാണു. തന്റെ എല്ലാ കുട്ടികള്‍ക്കും ഇതുവരെയുള്ള മുഴുവന്‍ വാക്‌സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ധേഹം. റൂബല്ല വാക്‌സിന്‍ കുത്തിവെപ്പും തന്റെ കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറായ വ്യക്തിയുമാണു. എന്താണു ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്ന് നിഷാദ് പറയുന്നു:

1500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വ്യാഴാഴ്ച ആയുധ പൂജകാരണം സ്‌കൂള്‍ നേരത്തെ വിട്ടതിനു ശേഷം നടന്ന പി ടി എ എകസിക്യൂട്ടീവ് യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടക്കാന്‍ പോകുന്ന വാക്‌സിന്‍ കാമ്പിനെ പറ്റി വിവരിച്ചു. ആ യോഗത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചുരുക്കം ചില രക്ഷിതാക്കള്‍ക്ക് മാത്രമാണു വാക്‌സിനെ കുറിച്ച് അറിയിപ്പ് കിട്ടിയത്. പിന്നീട് വന്ന തുടര്‍ച്ചയായ അവധി ദിനങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വാക്‌സിന്‍ കൊടുക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തി. ഈ വാക്‌സിന്‍ എടുക്കുന്ന വിവരം ഓരോ കുട്ടിയുടേയും രക്ഷിതാവ് അറിയണമെന്നും രക്ഷിതാവിന്റെ അറിവില്ലാതെ വാക്‌സിന്‍ കൊടുക്കരുത് എന്നുമാണു സ്‌കൂളില്‍ പോയി അന്ന് പറഞ്ഞത്. വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ്, കുട്ടിക്ക് എന്തെങ്കിലും രോഗമുണ്ടോ, എന്തെങ്കിലും മരുന്ന് കഴിക്കുന്ന കുട്ടിയാണോ എന്നൊക്കെ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കാണു കൃത്യമായി അറിയുക. അതുകൊണ്ട് ഓരോ കുട്ടിയുടേയും മാതാപിതാക്കളുടെ അറിവോടെ മാത്രമേ വാക്‌സിന്‍ കൊടുക്കാന്‍ പാടുള്ളൂ എന്നാണു ഡോക്ടറോട് പറഞ്ഞത്.

തുടര്‍ന്ന് പി ടി എ ഭാരവാഹികളുമായും സ്‌കൂള്‍ അധികാരികളുമായും ബന്ധപ്പെട്ടു. ഓരോ ക്ലാസ് ടീച്ചറും ഫോണില്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ട് അവരെ വിവരമറിയിക്കുകയുംസമ്മതം വാങ്ങിക്കുകയും ചെയ്യാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍ വന്ന് ശബ്ദം കുറച്ച് സംസാരിക്കൂ എന്നും, ഉള്ള കുട്ടികള്‍ തന്നെ എന്തോ പ്രശ്‌നമാണു എന്ന് ഭയന്ന് തിരിച്ച് പോകുമെന്ന് പറയുന്നതാണു, വാക്‌സിന്‍ തടയരുതേ എന്ന് കേണപേക്ഷിക്കുന്നു എന്ന തരത്തില്‍ മാത്രഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അതിനെ പിന്നീട് സ്ഥാപിത താല്‍പര്യക്കാര്‍ പലരും അവരുടെ പലവിധ അജണ്ടകള്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണു ചെയ്തത്.

വാക്‌സിന്‍ അനുകൂലിയായ, തന്റെ കുട്ടികള്‍ക്ക് മുഴുവന്‍ വാക്‌സിനും നല്‍കിയ നിഷാദിനെ വാക്‌സിന്‍ വിരുദ്ധനാക്കിയതില്‍ കെ എസ് ഇ ബി താല്‍കാലിക ജീവനക്കാരനായി കുടുമ്പം പുലര്‍ത്തുന്ന നിഷാദ് ദുഖിതനാണു. അതിനേക്കാളുപരി, തന്റെ വേഷത്തിന്റേയും രൂപത്തിന്റേയും പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ വാക്‌സിന്റെ മറവില്‍ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ പ്രചാരകരോടുള്ള അമര്‍ഷത്തിലാണദ്ധേഹം. സോഷ്യല്‍ മീഡിയയിലും മാതൃഭൂമി പത്രത്തിലും കാര്യമറിയാതെയും കരുതികൂട്ടിയും പലരാലും പ്രചരിപ്പിച്ച കള്ള വാര്‍ത്തയുടെ ഏറ്റവും പുതിയ ഇര്‍അയാണിന്നദ്ധേഹം. ഭീഷണിയുടെ സ്വരത്തില്‍ വരുന്ന ഫോണ്‍കോളുകള്‍ വേറെ. മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങുന്നു എന്ന പേരില്‍ ഒരു പാവം ബധിരനും മൂകനുമായ വ്യക്തിക്ക് സംഭവിച്ച സമാനമായ ദുരനുഭവമാണു ഇന്ന് നിഷാദിനും സംഭവിച്ചത്.
നിഷാദിനു ഇപ്പോള്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ നേരിടാനുള്ള കരുത്ത് സത്യമേവ ജയതേ എന്ന ആപ്തവാക്യമാണെന്ന് നിഷാദ് പറയുന്നു. പിന്നെ മുഴുവന്‍ കുട്ടികളും സര്‍കാറിന്റെ വാക്‌സിന്‍ യജ്ഞത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ധേഹം ഇപ്പോഴും ആവശ്യപ്പെടുന്നു.

chandrika: