X

സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന ; മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു – രമേശ് ചെന്നിത്തല

സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഫീസ് വര്‍ധിപ്പിക്കുന്നതിനായി മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകുന്നതിനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. കോടതി നിര്‍ദേശ പ്രകാരം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച മുന്‍പ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് നടപ്പിലാക്കിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ക്കായിരുന്നു സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് എല്ലാ അവസരങ്ങളും കളഞ്ഞു കുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

web desk 3: