X
    Categories: CultureMoreViews

മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ദേശീയ നേതാക്കള്‍ ഷില്ലോങിലേക്ക്

ഷില്ലോങ്: ബി.ജെ.പിയുടെ ശക്തമായ ദുഷ്പ്രചരണങ്‌ളെ മറികടന്ന് കോണ്‍ഗ്രസ് മേഘാലയയില്‍ അധികാരത്തിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 സീറ്റില്‍ മുന്നേറ്റം നടത്തുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള ഒരുക്കത്തിലാണ്. വന്‍ പ്രതീക്ഷകളോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് അഞ്ച് സീറ്റില്‍ മാത്രമാണ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. അതേസമയം, കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

2013-ലെ പ്രകടനത്തില്‍ നിന്ന് കാര്യമായ തിരിച്ചടിയേല്‍ക്കാതെയാണ് മേഘാലയയില്‍ കോണ്‍ഗ്രസിന്റെ വിജയം. ഒരു സീറ്റുമില്ലാതിരുന്ന ബി.ജെ.പി അഞ്ചു സീറ്റുകള്‍ നേടിയെങ്കിലും പ്രതിപക്ഷമായ എന്‍.പി.പി 11 സീറ്റുകള്‍ നേടി. മറ്റുള്ള പാര്‍ട്ടികളും നിര്‍ണായക പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

അധികാരം നിലനിര്‍ത്താനുള്ള സാധ്യത ശക്തമായതോടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ കമല്‍നാഥ്, അഹ്മദ് പട്ടേല്‍ എന്നിവര്‍ ഷില്ലോങിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: