X

പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന് ഇന്ത്യയില്‍. രാഷ്ട്രപതി പ്രണവ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മെഹ്മൂദ് അബ്ബാസ് ചര്‍ച്ച നടത്തി. രാഷ്ട്രപതി ഭവനില്‍ ഇന്നായിരുന്നു കൂടിക്കാഴ്ച്ച. രാഷ്ട്രപതി ഭവനില്‍ രാവിലെയെത്തിയ അബ്ബാസിനെ മോദിയും രാഷ്ട്രപതിയും ചേര്‍ന്ന് സ്വീകരിച്ചു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി മെഹ്മൂദ് അബ്ബാസ് ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചയുള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അബ്ബാസും മോദിയും തമ്മില്‍ ചര്‍ച്ച നടത്തും. മെഹ്മൂദ് അബ്ബാസിന്റെ ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ സന്ദര്‍ശനമാണിത്. പലസ്തീനും ഇന്ത്യയുമായി ചരിത്രപരമായി മികച്ച ബന്ധത്തിലാണെന്നും പലസ്തീന്റെ വികസനത്തിനും സാമ്പത്തിക സ്ഥിരതക്കും മികച്ച പിന്തുണ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. പലസ്തീന്റെ സമാധാനപരമായ നിലനില്‍പ്പിന് ഇന്ത്യയുടെ പിന്തുണ വേണമെന്ന് അബ്ബാസ് പറഞ്ഞു.

പലസ്തീന്റെ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ വേണമെന്ന് സന്ദര്‍ശനത്തിനു മുമ്പ് പലസ്തീനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ മജ്ദി ഖാല്‍ദി പറഞ്ഞിരുന്നു. മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങടക്കം പശ്ചിമേഷ്യന്‍ സമാധാനവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും.

chandrika: