X
    Categories: MoreViews

അര്‍ജന്റീനയില്‍ മെസിയുടെ പ്രതിമ തകര്‍ത്ത നിലയില്‍

ജൂണില്‍ അനാച്ഛാദനം ചെയ്ത മെസിയുടെ ഈ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്

ബാര്‍സലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐയേഴ്‌സില്‍ തിങ്കളാഴ്ചയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. 2016ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നല്‍കിയ ദിവസം തന്നെയാണ് മെസിയുടെ പ്രതിമയും തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രതിമയുടെ പകുതിയോളം നശിപ്പിച്ച നിലയിലാണ്.

എന്നാല്‍ സംഭവത്തിന് പിന്നിലാരാണെന്ന് വ്യക്തമാക്കിയിട്ടില്ല, പാസിയോ ഡിലാ ഗ്ലോറിയ എന്ന സ്ഥലത്ത് അര്‍ജന്റീനന്‍ കായിക ഇതിഹാസങ്ങളുടെ പ്രതിമക്കൊപ്പം കഴിഞ്ഞ ജൂണിലാണ്‌
മെസിയുടെതും സ്ഥാപിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് തോറ്റതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചതും, തീരുമാനം പിന്‍വലിക്കല്‍ കൊണ്ടും സംഭവബഹുലമായിരുന്നു മെസിയുടെ കരിയര്‍. ക്രിസ്റ്റ്യാനോയുടെ ഫോമുമായി തട്ടിച്ച് നോക്കുകയാണെങ്കില്‍

മെസിക്ക് കഴിഞ്ഞ വര്‍ഷം എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം തകര്‍ക്കപ്പെട്ട പ്രതിമയുടെ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

chandrika: