X
    Categories: Newsworld

റഷ്യയുടെ ഭീകരപ്പട്ടികയില്‍ മെറ്റ

മോസ്‌കോ: ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകരപ്പട്ടികയില്‍ പെടുത്തി റഷ്യ. യുദ്ധത്തില്‍ മെറ്റ കമ്പനി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വീകരിച്ചിരിക്കുന്ന യുക്രെയ്ന്‍ അനുകൂല നിലപാടാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ചില്‍ ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. മെറ്റക്കെതിരെ റഷ്യ നടത്തുന്ന ഏറ്റവും പുതിയ നീക്കമാണിത്. ഫെയ്‌സ്ബുക്കിലും മറ്റും യുക്രെയ്ന്‍ അനുകൂല പോസ്റ്റുകളും സന്ദേശങ്ങളും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

web desk 3: