X

മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആന്ദ്രേസ് മാനുവല്‍ ലോപസിന് വിജയം

മെക്‌സിക്കോ സിറ്റി: ഇന്നലെ നടന്ന മെകിസിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ നേതാവ് മാനുവല്‍ ലോപസ് ഒബ്രഡറിന് വിജയം. ഔദ്യോഗിക ഫലം പുറത്തു വന്നിട്ടില്ലെങ്കിലും 53 ശതമാനം വോട്ടു ലഭിച്ച് ലോപസ് വന്‍ വിജയം നേടുമെന്നാണ് വിലയിരുത്തല്‍.

വന്‍ വാഗ്ദാനങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പിനെ നേരിട്ട മാനുവല്‍ വിജയിച്ചാല്‍ രാജ്യത്ത് വലിയ മാറ്റം കൊണ്ടു വരുമെന്നും വ്യക്തമാക്കിയിരുന്നു.

ലോപസിന് എതിരാളിയായി മത്സരിച്ചത് സെന്റര്‍ റൈറ്റ് നാഷണല്‍ ആക്ഷന്‍ പാര്‍ട്ടി (പി.എ.എന്‍) നേതാവ് റിക്കാര്‍ഡോ അനായയും ഭരണ കക്ഷിയുടെ നേതാവ് ജോസ് അന്റോണിയോ മേഡിയുമാണ്. ലോപസിന്റെ വിജയത്തെ അഭിനന്ദിച്ച് ഇരുവരും രംഗത്തെത്തി.

ചോരയില്‍ മുങ്ങിയതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 130 പേര്‍ക്കാണ് ഇത്തവണ ജീവന്‍ നഷ്ടമായത്. അമേരിക്കയുമായി സൗഹാര്‍ദ്ദവും സഹകരണവും സൂക്ഷിച്ച ലോപസ് വിജയത്തില്‍ അഭിനന്ദനങ്ങളുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റുമായി രംഗത്തു വന്നു.

chandrika: