X
    Categories: indiaNews

മഹാരാഷ്ട്രയില്‍ 8,522 പേര്‍ക്ക് കൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 8,522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 15,356 പേരാണ് രോഗമുക്തി നേടിയത്. 187 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 15,43,837 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 12,97,252 പേര്‍ രോഗമുക്തി നേടുകയും 40,701 പേര്‍ മരിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ചൊവ്വാഴ്ച 8,191 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10,421 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ 87 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,26,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,02,505 പേര്‍ രോഗമുക്തി നേടി.

web desk 3: