X
    Categories: indiaNews

മഹാരാഷ്ട്ര ലോക്ഡൗണിലേക്കോ? ; തീരുമാനം ബുധനാഴ്ചക്ക് ശേഷം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും അടച്ചിടലിലേക്ക് നീങ്ങുന്നു. ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക് ശേഷം കൈാകൊള്ളുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കാര്യങ്ങള്‍ കൈകൊള്ളുന്നതിനും ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനമടുക്കുന്നതിനുമായി സംഘടിപ്പിച്ച കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഓണ്‍ലൈന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചത്.

‘ലോക്ഡൗണ്‍ കാലാവധിയും അത് കാരണമുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ചയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ ലോക്ഡൗണ്‍ ആവശ്യമാണെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ അഭിപ്രായം’ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി ടോപെ പറഞ്ഞു.

ധനകാര്യ വകുപ്പുമായും മറ്റ് വകുപ്പുകളുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഈ ആഴ്ച തന്നെ നടക്കുന്ന കാബിനറ്റ് യോഗത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്ന് താക്കറെ ശനിയാഴ്ച സൂചന നല്‍കിയിരുന്നു.

web desk 3: