X

അനുവദിച്ച തുക കേരളത്തിന്റെ അക്കൗണ്ടിലില്ലെന്ന് കേന്ദ്രം ; ഉച്ചഭക്ഷണത്തിൽ തർക്കം മുറുകുന്നു

ഉച്ചഭക്ഷണപദ്ധതിയുടെ പണവുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം.2021-22 വർഷത്തേക്ക് പദ്ധതിക്കുള്ള വിഹിതമായി കേരളത്തിന് 132.90 കോടി അനുവദിച്ചിരുന്നതായും എന്നാൽ, സംസ്ഥാനത്തിന്റെ വിഹിതം ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ് നോഡൽ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്നുമാണ് കുറ്റപ്പെടുത്തൽ.കേന്ദ്രവിഹിതത്തിന് സമാന്തരമായി സംസ്ഥാനം 77 കോടി നൽകണം. ഇതും അക്കൗണ്ടിലില്ലെന്നാണ് കേന്ദ്രം പറയുന്നത്.സംസ്ഥാനവിഹിതം ഉൾപ്പെടെയുള്ള തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാവില്ലെന്ന് അറിയിച്ചിരുന്നതായും കേന്ദ്രം വ്യക്തമാക്കി.എന്നാൽ, 2021-22ലെ കേന്ദ്രവിഹിതം ഉൾപ്പെടെ 209 കോടി രൂപ ചെലവഴിച്ചെന്നും കണക്കുകൾ വിദ്യാഭ്യാസമന്ത്രാലയത്തിന്‌ സമർപ്പിച്ചെന്നുമാണ് സംസ്ഥാന സർക്കാരിന്റെ മറുപടി.ഒരിക്കൽ ചെലവഴിച്ച തുക പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സ്റ്റേറ്റ് നോഡൽ അക്കൗണ്ടിൽ നിക്ഷേപിക്കാനാവില്ല. മുമ്പ് ചെലവഴിച്ചതിന്റെ കണക്കുകളും സാക്ഷ്യപത്രവും കേന്ദ്രത്തിന്‌ സമർപ്പിച്ചിരുന്നുവെന്നും കേരളം വ്യക്തമാക്കി.

webdesk15: