X

പാലക്കാട്ടെ സഹോദരിമാരുടെ മരണം കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് പൊലീസ്

ഷൊർണ്ണൂർ വയോധിക സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തീപിടിത്തമുണ്ടായതിന് പിന്നാലെ വീട്ടിൽനിന്നും ദുരൂഹസാഹചര്യത്തിൽ ഇറങ്ങിയോടിയ മണികണ്ഠനാണ് കേസിലെ പ്രതിയെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കവർച്ചാശ്രമത്തിനിടെയുള്ള കൊലപാതകാണിതെന്നും പൊലീസ് പറഞ്ഞു.ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന അമ്പലത്തൊടി വീട്ടിൽ പത്മിനി (72), തങ്കം (70) എന്നിവരാണ് മരിച്ചത്.വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ആളിന്റെ മുഖമുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. സംശയം തോന്നി നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ കവർച്ചയ്‌ക്കായി വീട്ടിലെത്തിയതായിരുന്നുവെന്നും ബഹളുമുണ്ടാക്കിയതോടെ സിലിണ്ടർ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

webdesk15: