X

കോവിഡ് ബാധിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലികള്‍ ചെയ്യിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്ത് എല്ലായിടത്തും നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്.
ഇതനുസരിച്ചു ലക്ഷണങ്ങളില്ലാതിരിക്കെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണം.

അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല. ഇതിന്റെ ചെലവ് കരാറുകാര്‍ വഹിക്കണം. തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീണ്ടും പണം മുടക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണു കരാറുകാര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് കോവിഡ് ബാധിതരെക്കൊണ്ടു ജോലി ചെയ്യിക്കാമെന്ന ഉത്തരവ് ഇറക്കിയത്.

web desk 3: