X

മില്‍മ പാല്‍ വില കൂട്ടി; പുതുക്കിയ വില സെപ്തംബര്‍ 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് നാലു രൂപ കൂട്ടി. ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്തംബര്‍ 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരും.

ഓണക്കാലത്ത് വില വര്‍ധിക്കില്ല. ലിറ്ററിന് 7 രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതോടെ എല്ലാത്തരം പാലുകള്‍ക്ക് നാലുരൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2017ലാണ് പാല്‍വില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനകം പാല്‍ വില കൂടി. ഫാമുകളില്‍ നാലുരൂപ വര്‍ധിച്ച് 46 രൂപയാണ് പുതിയ നിരക്ക്.

chandrika: