X
    Categories: MoreViews

മിനിമം ബാലന്‍സ്; കോടികള്‍ കൊള്ളയടിച്ച് ബാങ്കുകള്‍

 

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ബാങ്കുകള്‍ പിഴചുമത്തി നേടിയത് കോടികള്‍. കഴിഞ്ഞ നാലുവര്‍ഷം ഇരുപത്തിയൊന്ന് പൊതുമേഖല ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും ലഭിച്ചത് പതിനൊന്നായിരത്തി അഞ്ഞൂറ് കോടി രൂപയാണ് (11,500 കോടി രൂപ ). ഏറ്റവും അധികം പിഴചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

2017 18 ല്‍ രാജ്യത്തെ 24 ബാങ്കുകള്‍ നേടിയത് 4989.55 കോടി രൂപയാണ്. ഇതില്‍ 21 പൊതുമേഖല ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍ നിന്ന് പിഴയായി ഈടാക്കിയത് 3550.99 കോടി രൂപ. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, െഎ.സി.െഎ.സി.െഎ ബാങ്ക് എന്നീ മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്ക് കിട്ടിയത് 1438.56 കോടി രൂപ. എസ്.ബി.െഎയ്ക്ക് 2017-18ല്‍ കിട്ടിയത് 2433.87 കോടി രൂപ. ഇടയ്ക്ക് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് എസ്.ബി.െഎ നിര്‍ബന്ധിതമാക്കി. ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയുമാണ് മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതെ വന്നാല്‍ എസ്.ബി.െഎ ഈടാക്കുന്നത് അ!ഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ്. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3,000 രൂപ വേണം. നഗരപ്രദേശങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ്. 2017-18 വര്‍ഷത്തില്‍ പിഴയിനത്തില്‍ ഏറ്റവും അധികം കൂടുതല്‍ പണം ലഭിച്ച സ്വകാര്യ ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 590.84 കോടി രൂപ. പൊതുമേഖല ബാങ്കുകളില്‍ രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 2017 18 ല്‍ കിട്ടിയത് 210.76 കോടി രൂപ. എ സമ്പത്ത് എം.പിക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.

chandrika: