X

ആര്‍ഭാടങ്ങളില്ലാതെ മേള നടത്തല്‍; ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കിയ നടപടിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവവും മേളയും നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടമവാതെ മത്സരങ്ങള്‍ നടത്തും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനായി മേളകള്‍ റദ്ദാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കില്ല. അതേസമയം, ചെലവ് കുറച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവുണ്ടാകുമെന്നും ജയരാജന്‍ പറഞ്ഞു.

ചലച്ചിത്രമേള റദ്ദാക്കിയ സംഭവത്തില്‍ പുനരാലോചന ആവശ്യപ്പെട്ട് ഇന്നലെ മന്ത്രി ഏ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അക്കാദമി ചെയര്‍മാന്‍ കമലും ഉത്തരവിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

chandrika: