X

വധശ്രമക്കേസ്: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ്‌സിങ്ങ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. നരസിംഹപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച അര്‍ധരാത്രി നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് ഈശ്വര്‍ റായി ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രബല്‍ പട്ടേലിനൊപ്പം ആറുപേര്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

കേസില്‍ മധ്യപ്രദേശ് എംഎല്‍എ ജലാംസിങ് പട്ടേലിന്റെ മകന്‍ മോനുപട്ടേലും പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു ഇവര്‍. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അനധികൃത മണല്‍ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

chandrika: