X

അരിക്കൊമ്പന്‍ ദൗത്യം വിജയത്തിലേക്ക്; ആനയെ വാഹനത്തിലേക്ക് കയറ്റി

ഇടുക്കിയെ മൊത്തം ഭയത്തിലാഴ്ത്തിയ അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റി. കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തില്‍ കയറ്റിയത്. ഇതിനിടെയില്‍ കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പന്‍ ശ്രമിച്ചു.

മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയ ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടിയിരുന്നു. പുതിയ കാട്ടില്‍ ഇറക്കിവിടുന്നതിന് മുന്‍പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും.

 

webdesk14: