X

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കമൽഹാസൻ കോയമ്പത്തൂരിൽനിന്ന് മത്സരിച്ചേക്കും

വരുന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽഹാ​സ​ൻ  കോയമ്പത്തൂരിൽനിന്ന് മത്സരിച്ചേക്കുമെന്ന് സൂചന.ഡിഎം​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്നാ​ണ്​ വാർത്തകൾ.ഇതിന്  മു​ന്നോ​ടി​യാ​യാ​ണ്​​ വെ​ള്ളി​യാ​ഴ്ച ചി​ന്നി​യം​പാ​ള​യ​ത്തി​ലെ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ, സേ​ലം ജി​ല്ല​യി​ലെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​ത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.തെ​ര​ഞ്ഞെ​ടു​പ്പ്​ സഖ്യം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇനിയും സ​മ​യ​മു​ണ്ടെ​ന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.

webdesk15: