X

അരിക്കൊമ്പൻ ഇനി കടുവാ സങ്കേതത്തിൽ; കുമളിയിൽ പൂജ ചെയ്ത് സ്വീകരിച്ച് ആദിവാസികൾ

ഇടുക്കി ചിന്നക്കനാൽ മേഖലയിലെ പ്രശ്നക്കാരനായ കാട്ടാന അരിക്കൊമ്പൻ ഇനി പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിൽ കഴിയും. കുമളിയിൽ അരിക്കൊമ്പനെ പൂജയോടെ ഇവിടുത്തെ ആദിവാസി വിഭാഗം സ്വീകരിച്ചത്. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേ പൂജാ കർമങ്ങളോടെ വരവേൽക്കുകയായിരുന്നു. കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ആനയെ മയക്കുവെടിവെച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയത്. ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു. യാത്രയ്ക്കിടെ ആനയ്ക്ക് ബൂസ്റ്റർ ഡോസും നൽകി. പെരിയാർ വന്യജീവി സങ്കേതത്തിൽ. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള നിബിഡമായ വനമേഖലയായ മേതകാനത്തേക്കാണ് അരിക്കൊമ്പനെ എത്തിച്ചത്. വനംവകുപ്പ് സീനിയർ വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. അഞ്ചുവട്ടം മയക്കുവെടി വെച്ചതിന് പിന്നാലെ കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ, കുഞ്ചു എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.

 

 

webdesk15: