X

യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കോഴിക്കോട് : സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇല്ലാത്തത് മൂലം ദുബായ് വഴിയും കുവൈറ്റ് വഴിയും സൗദിയിലേക്ക് യാത്ര തിരിച്ച്, എന്നാല്‍ സൗദിയിലേക്കു ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതോടെ യുഎഇയിലും കുവൈറ്റിലും കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് എം.കെ മുനീര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. യു എ ഇ ഇന്ത്യന്‍ എംബസി മുഖാന്തിരം താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ നാട്ടില്‍ തിരികെ എത്തിക്കുന്നതിനോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.

കത്തിന്റെ പൂര്‍ണ്ണരൂപം

കോവിഡ് വ്യാപനം മൂലം സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ ഇല്ലാത്തതുമൂലം ദുബായ് വഴിയും കുവൈറ്റ് വഴിയും ആണ് സൗദിയിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്.ധാരാളം മലയാളികള്‍ തൊഴില്‍ സംബന്ധമായി സൗദിയിലേക്ക് യാത്ര ചെയ്യുന്നത് ഇപ്രകാരം ആയിരുന്നു .. ഇപ്പോള്‍ സൗദിയിലേക്കു ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് മൂലം ധാരാളം മലയാളികള്‍ UAE യിലും കുവൈറ്റിലും കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉള്ളത്. ദുബായിലും കുവൈറ്റിലും കുടുങ്ങിക്കിടക്കുന്നവര്‍ ഭക്ഷണത്തിനും മറ്റു കാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതി ആണ് ഉള്ളത്.യു എ ഇ ഇന്ത്യന്‍ എംബസി മുഖാന്തിരം താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ നാട്ടില്‍ തിരികെ എത്തിക്കുന്നതിനോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപെട്ടു ഡോ. എം കെ മുനീര്‍ മുഖ്യ മന്ത്രിക്കു കത്ത് നല്‍കി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനോടും വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ആവശ്യപ്പെട്ടു.

 

web desk 3: