X
    Categories: Culture

രാഘവേട്ടനെ ഞങ്ങള്‍ക്കറിയാം; സ്ഥാനാര്‍ഥിയെ ഏറ്റെടുത്ത് നാട്ടുകാര്‍

ബാലുശേരി: കുപ്രചാരണങ്ങളെ ജനം പുല്ലുപോലെ തള്ളിക്കളഞ്ഞതിന്റെ നേര്‍സാക്ഷ്യങ്ങളായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനങ്ങള്‍. ബാലുശേരി മണ്ഡലം പര്യടനത്തില്‍ ആവേശത്തോടെ ജനക്കൂട്ടം. വ്യക്തിഹത്യാ രാഷ്ട്രീയം ഇവിടംകൊണ്ടവസാനിക്കണമെന്നും അതിനുള്ള മറുപടി ഏപ്രില്‍ 23ന് നല്‍കുമെന്നും വോട്ടര്‍മാര്‍. പര്യടനത്തില്‍ ഉടനീളം രാഘവേട്ടനെ നേരില്‍ക്കണ്ടു കൈകൊടുത്തു പിന്തുണ പ്രഖ്യാപിക്കാന്‍ നാട്ടുകാര്‍ മത്സരിച്ചു. അവരില്‍ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടിയില്ലാത്തവരും ഉണ്ടായിരുന്നു.

രാവിലെ ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രത്തായിരുന്നു ആദ്യ സ്വീകരണം. മറുപടി പ്രസംഗത്തില്‍ വ്യക്തിഹത്യാ രാഷ്ട്രീയത്തിനെതിരെ എം.കെ രാഘവന്‍ കത്തിക്കയറി. വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇതിലൊന്നും തളരില്ലെന്നും ഗുഢാലോചനക്കാര്‍ക്കെതിരെ നിയമ നടപടി പിന്നാലെ വരാനിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് നെരോത്ത് ആയിരുന്നു സ്വീകരണം. മടത്തുംപൊയിലിലെ കൂടി സ്വീകരണ ശേഷം പനങ്ങാട് പഞ്ചായത്തിലേക്ക് കടന്നു. തലയാട്, എഴുകണ്ടി, പൂളക്കണ്ടി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ബാലുശേരി പഞ്ചായത്തില്‍. കോഴിക്കോടന്‍കണ്ടിയില്‍ പഞ്ചായത്തംഗം സിറാജ് മാസ്റ്ററുടെ വീട്ടില്‍ ഉച്ചഭക്ഷണം. ശേഷം മരപ്പാലത്തും കുന്നക്കൊടിയിലും സ്വീകരണം. എല്ലായിടത്തും സ്ഥാനാര്‍ഥിയെ കാണാനും ശ്രവിക്കാനും വലിയ ആള്‍ക്കൂട്ടം. ഗൂഢാലോചനക്കാര്‍ക്കെതിരെ മുദ്രാവാക്യം വിളികള്‍.

അത്തോളി കോതങ്കല്‍, രാരോത്ത് താഴം, കൊങ്ങന്നൂര്‍, ഉള്ളിയേരി നാറാത്ത്, പൊയിലുങ്ക താഴെ, കക്കഞ്ചേരി എന്നീ സ്വീകരണ കേന്ദ്രങ്ങള്‍ക്കു ശേഷം നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവില്‍ ജെമിനിമുക്ക്, കാവില്‍ പോസ്റ്റ് ഓഫിസ്. കോട്ടൂര്‍ പഞ്ചായത്തിലെ പാലോളി അങ്ങാടി, കോട്ടൂര്‍ ബസ് സ്റ്റോപ്പ്, പൂനത്ത് റേഷന്‍കട, കോളിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം. ശേഷം കായണ്ണ പഞ്ചായത്തിലെ കരികണ്ടന്‍പാറയില്‍ സമാപനം.

വിവിധ കേന്ദ്രങ്ങളില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, രാജേഷ് കൂട്ടാക്കില്‍, അബ്ദുറഹ്മാന്‍ അയനിപ്പുറത്ത്, ഗിരീഷ് മൊടക്കല്ലൂര്‍, ദിനേശ് പെരുമണ്ണ, ഐ പി രാജേഷ്, എം ധനീഷ് ലാല്‍, ജാഫര്‍ സാദിഖ്, സി വി ജിതേഷ്,
അംശുലാല്‍ പൊന്നാറത്ത്, പ്രസാദ് അമ്പലക്കൊത്ത്, ഹബീബ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

chandrika: