X

മാവേലി ഇപ്പോള്‍ ഉണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റുകളുടെ നേതാവാകുമായിരുന്നു; എംഎം ലോറന്‍സ്

മാവേലി ജീവിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സ്. മാവേലി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കന്മാരേക്കാള്‍ വലിയ നേതാവാകുമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. മാവേലി ജീവിച്ചിരിക്കുന്നില്ലല്ലോ എന്നും മാവേലിയുടെ ആശയങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും ലോറന്‍സ് പറയുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിന്‍പും നിരവധി ഓണം ആഘോഷിച്ചിട്ടുണ്ട് എം എം ലോറന്‍സ്. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് പാര്‍ട്ടി പരിപാടികളുമായി തിരക്കിലായിരുന്നു എം എം ലോറന്‍സ്. എന്നാല്‍ കൊവിഡ് ലോകത്തെ തന്നെ പിടിച്ചുലച്ച ഈ ഓണക്കാലത്ത് വീട്ടില്‍ വിശ്രമത്തിലാണ് ലോറന്‍സ്. ഓണക്കാലത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാവേലിയെ കുറിച്ച് ലോറന്‍സ് പറഞ്ഞത്. മാവേലി ജീവിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് നേതാവാകുമായിരുന്നുവെന്ന് തന്നെ ലോറന്‍സ് പറഞ്ഞു. കൊവിഡിന്റെ കാലത്ത് എല്ലാവരും വീട്ടിലിരുന്ന് ഓണം ആഘോഷിക്കണമെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

 

web desk 1: